ദിലീപിന്റെത് മാന്യമായ നിലപാട് ; കുറ്റം ആരുടെതെന്ന് വ്യക്തമാക്കി രഞ്ജിനി
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ ഏറ്റവും ശക്തമായി പ്രതിഷേധിച്ച നടിയായിരുന്നു രഞ്ജിനി. അമ്മ അച്ഛന്മാരുടെ സംഘടനയാണെന്നും താരം ആരോപിച്ചിരുന്നു. ഇപ്പോഴിതാ നടന് ദിലീപിന്റെ മാന്യമായ നിലപാടിന് കയ്യടി നല്‍കിയിരിക്കുകയാണ് രഞ്ജിനി.
തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ സംഘടനയിലേക്ക് ഇല്ലെന്നു വ്യക്തമാക്കിയ ദിലീപിനെ പ്രശംസിച്ച് രഞ്ജിനി രംഗത്തെത്തി. ദിലീപിന്റെത് മാന്യമായ നിലപാട് ആണെന്നും, പക്ഷെ അമ്മയുടെ നിലപാടില്‍ തനിക്ക് പ്രതിഷേധമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കുന്നു.
Post Your Comments