CinemaGeneralLatest NewsMollywood

ഒന്നിച്ചിരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോഴുള്ളൂ; ധര്‍മ്മജന്‍ തുറന്നു പറയുന്നു

കോമഡി ഷോകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ്‌ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. താര സംഘടനായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നടിമാര്‍ രാജി വയ്ക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ധര്‍മ്മജന്‍. ഒന്നിച്ചിരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ അമ്മയില്‍ നിലവില്‍ ഉള്ളുവെന്ന് ധര്‍മജന്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വളര്‍ന്ന പ്രശ്നങ്ങള്‍ മാത്രമാണിപ്പോഴുള്ളത്. 25 വര്‍ഷമായ സംഘടനയെ തകര്‍ക്കാനാവില്ലെന്നും ധര്‍മജന്‍ കൊച്ചിയില്‍ പറഞ്ഞു.

നടി ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ്, രമ്യ നമ്ബീശന്‍ എന്നിവര്‍ രാജി വച്ചതോടെ സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടി പാര്‍വതി, രേവതി, പത്മപ്രിയ തുടങ്ങിയവര്‍ അമ്മയ്ക്ക് കത്ത് നല്‍കുകയും വിഷയം ചര്‍ച്ച ചെയ്യണമെന്നു ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button