CinemaGeneralLatest NewsMollywood

മലയാളത്തില്‍‌ അവസരം നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി രമ്യ നമ്പീശൻ

മലയാളത്തിലും തമിഴിലും നടിയായും ഗായികയായും ശ്രദ്ധിക്കപ്പെട്ട താരമാണ് രമ്യ നമ്പീശൻ. എന്നാല്‍ ഇപ്പോള്‍ താരത്തിനു മലയാള ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല. സൂപ്പര്‍ താര ചിത്രങ്ങളില്‍ അടക്കം നായികയായി എത്തിയ തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതിനാലാണെന്നു താരം വെളിപ്പെടുത്തുന്നു. സിനിമയുടെ തിരക്കഥ ചോദിക്കുന്നതുകൊണ്ടും ഒഴിവാക്കുകയാണെന്നും രമ്യ നമ്പീശൻ പറഞ്ഞു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറയുന്നത്.

രമ്യയുടെ വാക്കുകള്‍…”കഴിഞ്ഞ മൂന്ന് കൊല്ലമായി എനിക്ക് എന്തുകൊണ്ട് അവസരം കിട്ടുന്നില്ല? കാരണം ഞാൻ എനിക്ക് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചു. പിന്നെ ഞാൻ തിരക്കഥ ചോദിക്കുന്നതു കൊണ്ടുമാണ്. നമ്മുടെ ജോലിയോ കഴിവോ ഒന്നുമല്ല മാനദണ്ഡമെന്നാണ് എനിക്ക് തോന്നുന്നില്ല. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നു കഴിഞ്ഞാല്‍ നമ്മള്‍ നല്ല കുട്ടിയാണ്.

remya nambeesan
remya nambeesan

പക്ഷേ നമ്മള്‍ എന്തെങ്കിലും നോ പറഞ്ഞാല്‍, അനീതി കണ്ട് പ്രതികരിച്ചാല്‍ നമ്മള്‍ ചീത്ത കുട്ടിയാണ്. നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്. നടി എന്നു പറയുമ്പോള്‍ ഇന്ന ആള് വേണമെന്നും ഇല്ല. നായകൻമാര്‍ ചോദിക്കുന്ന ശമ്പളത്തിലും വളരെ കുറച്ചേ നമ്മള്്‍ ചോദിക്കുന്നുള്ളൂ. ഞാൻ തിരക്കഥ ചോദിച്ചതുകൊണ്ട് എന്നെ ഒഴിവാക്കിയെന്നത് മറ്റൊരിടത്ത് നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഞാൻ എന്തായാലും മലയാള സിനിമ ചെയ്യും. ആരോടും ശത്രുതാ മനോഭാവമല്ല. പക്ഷേ എനിക്ക് സിനിമകള്‍ നിഷേധിക്കപ്പെടാം. എന്നുവെച്ച് ഞാൻ തോറ്റുകൊടുക്കാൻ ഒരുക്കമല്ല.”

shortlink

Related Articles

Post Your Comments


Back to top button