ട്രെയിലറിന് പകരം ഫുൾ സിനിമ യൂടുബില്‍ അപ്ലോഡ് ചെയ്ത് അബദ്ധം പറ്റിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്. ജോണ്‍ മാത്യു ഒരുക്കിയ ഹോളിവുഡ് സിനിമ ‘ഖാലി ദ കില്ലറിന്റെ’ ട്രെയിലറിന് പകരമാണ് സിനിമ മുഴുവനായും സോണി പിക്ചേഴ്സ് അപ്ലോഡ് ചെയ്തത്. ഇന്നലെയാണ് സംഭവം നടന്നത്. സിനിമ മുഴുവന്‍ അപ്ലോഡ് ചെയ്തിട്ടും സോണി അബദ്ധം തിരിച്ചറിഞ്ഞില്ല.
സിനിമ യൂട്യൂബ് ചാനലില്‍ എട്ട് മണിക്കൂറുണ്ടായിരുന്നു. 11,000ത്തലിധകം പേര് ഇതിനകം സിനിമ യൂട്യൂബില്‍ നിന്ന് കണ്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അബദ്ധം തിരിച്ചറിഞ്ഞ സോണി സിനിമ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments