നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ താര സുന്ദരി കാജോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഒരുകാലത്ത് കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുശി കഭി ഖം, ബാസീഗര്‍ തുടങ്ങി പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഒരു പിടി വിജയ ചിത്രങ്ങളുടെ നായികയായി തിളങ്ങിയ കാജോള്‍ നടന് അജയ് ദേവഗണുമായുള്ള വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും പിന്മാറിയത്. കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതില്‍ താന്‍ എല്ലായിപ്പോഴും അഭിമാനിക്കുന്നുവെന്ന് കജോള്‍ പറയുന്നു.
ചില ചിത്രങ്ങളില്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ മോഹിപ്പിച്ചിട്ടുണ്ട്. അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാമായിരുന്നെന്ന് ചില സമയങ്ങളില്‍ തോന്നാറുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അതില്‍ വേദനയോ പശ്ചാത്താപമോ തോന്നിയിട്ടല്ല.
തന്റെ തിരഞ്ഞെടുപ്പുകളൊക്കെ ശരിയായിരുന്നു. ജീവചരിത്രം സിനിമയാകുന്ന സമയമാണിത്. തന്റെ ജീവിതം ആരെങ്കിലും സിനിമയാക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും കജോള്‍ ഒരു മാധ്യമത്തോട് പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments