വേലക്കാരിയുടെ പരാതിയില്‍ പുലിവാലുപിടിച്ച് യുവനടി കിം ശര്‍മ്മ. അബദ്ധത്തില്‍ പറ്റിയ പിഴവിന് തന്നെ ക്രൂരമായി മര്‍ദിച്ചെന്നും വീട്ടില്‍നിന്നും പുറത്താക്കിയെന്നും കാട്ടി വേലക്കാരിയായ എസ്തേര്‍ നല്കിയ പരാതിയില്‍ നടിയ്ക്കെതിരെ പോലീസ് കേസെടുത്തു.
മൊഹബത്തെയ്ന്‍, ഫിദ, യാഖീന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം ശര്‍മ്മ. നിറമുള്ള വസ്ത്രങ്ങളോടൊപ്പം വെള്ളവസ്ത്രങ്ങളും അലക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കൂടാതെ ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം പലവട്ടംചോദിച്ചിട്ടും തന്നില്ലെന്നും വേലക്കാരിയുടെ പരാതിയില്‍ പറയുന്നുണ്ട് .
എന്നാല്‍ ഈ ആരോപണങ്ങളെ കിം നിഷേധിച്ചു .താന്‍ വേലക്കാരിയെ മര്‍ദിച്ചിട്ടില്ലെന്നും എഴുപതിനായിരം രൂപ വിലവരുന്ന വസ്ത്രങ്ങള്‍ നശിപ്പിച്ച എസ്തറിനെ വീട്ടില്‍നിന്നും പുറത്താക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കിം മാധ്യമങ്ങളോട് പ്രതികരിച്ചു
Post Your Comments