തന്റെ രോഗം വെളിപ്പെടുത്തി ബോളിവുഡ് നടി സൊണാലി ബെന്ദ്രെ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സോണാലി തന്റെ രോഗാവസ്ഥയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. സ്തനാര്‍ബുദ രോഗ ബാധിതതായ താന്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുമെന്ന് വ്യക്തമാക്കി.
രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെനിക്ക്- സൊണാലി ബെന്ദ്രെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Post Your Comments