GeneralNEWS

അമ്മയെ പൊക്കി അടിക്കുന്നതിനു മകളെ നായികയാക്കുമെന്ന ചിന്ത വേണ്ട; ഊര്‍മിളയോട് അരിശം മൂത്ത് ഭാഗ്യ ലക്ഷ്മി

ദിലീപിനെ അമ്മയിലേക്ക്‌ തിരിച്ചെടുക്കണമെന്നു ആവശ്യപ്പെട്ട നടി ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. അമ്മയെ പൊക്കി അടിച്ചത് കൊണ്ട് മകളെ നായികയാക്കുമെന്ന വ്യാമോഹം വേണ്ടെന്നാണ് ഊര്‍മിള ഉണ്ണിക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പരിഹാസം. ഒരു സ്ത്രീയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുമ്പോള്‍ ‘ഓണത്തെക്കുറിച്ച് ചോദിച്ചൂടെ’ എന്നൊക്കെ ഇവര്‍ക്ക് എങ്ങനെ പറയാന്‍ കഴിയുന്നുവെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

അമ്മയില്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ച സമീപനമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button