സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബുവിനെതിരെ പ്രമുഖ വ്യവസായി സി ടി അബുദുള്‍ റഹ്മാന് രംഗത്ത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടുള്ള വന്‍ സാമ്പത്തിക ക്രമക്കേട് ആണ് അബുദുള്‍ റഹ്മാന് ചൂണ്ടി കാണിച്ചിരിക്കുന്നത്.
സിനിമയ്ക്കായി 2.40 കോടി രൂപയാണ് തന്റെ കമ്പനി മുതല്‍ മുടക്കിയതെന്നും .60 ശതമാനം ലാഭവിഹിതം കൂടി നല്‍കുമെന്നായിരുന്നു കരാര്‍ എന്നും ആകെ ലഭിച്ചതു 1.85 കോടി രൂപ മാത്രമാണെന്നും വ്യവസായി വ്യക്തമാക്കി. ഒപിഎം ഡ്രീം മില്‍ സിനിമാസും വണ്‍നെസ് മീഡിയ മില്ലും ചേര്‍ന്നാണ് മഹേഷിന്റെ പ്രതികാരം നിര്‍മ്മിച്ചത്. ചിത്രം കേരളത്തില്‍ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. ഹിറ്റ് മേക്കര്‍ ദിലീഷ് പോത്തന്റെ ആദ്യ സിനിമാ സംഭരംഭമായിരുന്നു മഹേഷിന്റെ പ്രതികാരം.
Post Your Comments