BollywoodGeneralLatest NewsNEWS

നടന്മാരുമായി വഴിവിട്ട ബന്ധത്തിന് തയാറാകാത്തതിനാല്‍ ഞാന്‍ പുറത്തായി: മല്ലികാ ഷെറാവത്ത്

വിവാദങ്ങള്‍ തുടര്‍ക്കഥയായ ജീവിതമാണ് മല്ലികാ ഷെറാവത്തിന്റെത്. സിനിമയിലും പുറത്തും ഇവര്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും ചെറുതല്ല. ഗ്ലാമര്‍ വേഷങ്ങളിലെ റാണിയായി തിളങ്ങിയിരുന്ന മല്ലിക അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.

സിനിമയിലെ നടന്മാരുമായി വഴിവിട്ട ബന്ധത്തിന് താന്‍ തയാറല്ലായിരുന്നുവെന്നും അതിനാലാണ് തന്നെ സിനിമയില്‍ നിന്നും പുറന്തള്ളിയെന്നും നടി മല്ലിക ഷെരാവത്ത് തുറന്ന് പറഞ്ഞു. ഗ്ലാമര്‍ സീനുകളിലാണ് താന്‍ കൂടുതലായും അഭിനയിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ വഴങ്ങുന്നവളാണെന്ന് പലരും കരുതി.

പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക തന്റെ അനുഭവം തുറന്ന് പറഞ്ഞത്. സിനിമയില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് സദാചാരമില്ലെന്നാണ് പലരുടേയും വിചാരം. പലരും അനാവശ്യമായ സ്വാതന്ത്ര്യം എടുക്കുന്നുണ്ട്. സിനിമയില്‍ ചെയ്യുന്നത് പോലെ ജീവിതത്തിലും ചെയ്യാത്ത് എന്തുകൊണ്ടെന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. വെളുപ്പിന് മൂന്നു മണിക്ക് തന്നെ മുറിയിലേക്ക് വിളിച്ചവര്‍ വരെയുണ്ടെന്നും മല്ലിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button