വിജയ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ജില്ലക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. നടന് സൂര്യയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ എത്തുന്നത്. കോ, അയന് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് കെ.വി ആനന്ദിന്റെതാണ് ചിത്രം. സൂര്യ 37 എന്നാണ് സിനിമയുടെ പേര്. സിനിമയില്‍ ആര്യയും ഒപ്പം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇവരിലാരാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതില്‍ തീരുമാനമായിട്ടില്ല. രാഷ്ട്രീയ നേതാവിന്റെ റോളാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് സൂചനകളുണ്ട്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ആര്‍മി ഉദ്യോഗസ്ഥന്റെ വേഷമാണ് സിനിമയില്‍ സൂര്യ അവതരിപ്പിക്കുന്നത്. സയേഷയാണ് സിനിമയിലെ നായിക. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് 100 കോടിലധികമാണ് മുതല്‍ മുടക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments