
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാ ലോകത്തെ ചര്‍ച്ച നടന് ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്തതാണ്. ഈ അവസരത്തില്‍ അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നടന് തിലകനെ അമ്മ വിലക്കിയത് ഈ സന്ദര്‍ഭത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. തിലകന് മലയാള സിനിമയില്‍ നേരിട്ട നീതി നിഷേധത്തിനെതിരെ താരത്തിന്റെ മക്കള്‍ രംഗത്തെത്തി. തിലകനുമായി പ്രശ്നമുണ്ടായിരുന്ന നായക നടനുമായി ഒന്നിച്ചു അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കി ഷമ്മി തിലകന്.
ജോഷിയുടെ ചിത്രമായതിനാലാണ് അഭിനയിച്ചതെന്നും നായകന് ആരായിരുന്നു എന്നത് തനിക്ക് പ്രശ്നമല്ലായിരുന്നെന്നും ഷമ്മി പറഞ്ഞു. ഷമ്മിയുടെ വാക്കുകള്‍ ഇങ്ങനെ.. ” ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമ മുതലാണ് അച്ഛനെ പുറത്താക്കുന്നത്. അതിനു മുന്‍പ് ധ്രുവം, വാഴുന്നോര്‍ എന്ന സിനിമകളില്‍ ഞാന്‍ ജോഷി സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. അച്ഛനും ജോഷി സാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. എന്നിട്ടും ഞാന്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്നു. അതുകൊണ്ടു തന്നെ ആ നടന്റെ നിര്‍ബന്ധം കൊണ്ടല്ല ഞാന്‍ ഈ പറയുന്ന സിനിമകളില്‍ അഭിനയിച്ചത്. ജോഷി സാര്‍ എന്റെ ഗോഡ് ഫാദറാണ്. അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും”.
Post Your Comments