ഫെഫ്ക യോഗത്തില്‍ സംവിധായകന് ആഷിക് അബുവിനെതിരെ അച്ചടക്ക നടപടിആരും ആവിശ്യപ്പെട്ടിട്ടിലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും വെളിപ്പെടുത്തി സംവിധായകന് സിബി മലയില്‍ രംഗത്ത്. കൂടാതെ സോഷ്യല്‍ മീഡിയ വഴി ആഷിക് അസത്യ പ്രചാരണം നടത്തുകയാണെന്നും സിബി മലയില്‍ ആരോപിച്ചു.
സിബി മലയിലിന്റെ കുറിപ്പ്
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലും മറ്റു ചില മാധ്യമങ്ങളിലും വന്ന വാര്‍ത്തയുടെ നിജസ്ഥിതി ബോദ്ധ്യപ്പടുത്തുന്നതിനാണ് ഈ കുറിപ്പ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ഡയറക്ടറേസ് യൂണിയന്റെ നിര്‍വാഹക സമിതി യോഗത്തില്‍ ശ്രീ ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ശ്രീ ബി. ഉണ്ണികൃഷ്ണനും, ശ്രീ രണ്‍ജി പണിക്കരും നടത്തിയ നീക്കങ്ങളെ ശ്രീ.കമലും, ശ്രീ സോഹന്‍ സീനുലാലും, ഞാനും ചേര്‍ന്നു അട്ടിമറിച്ചു എന്നതാണ് പ്രസ്തുത മാധ്യമങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വാര്‍ത്ത.
മാസങ്ങള്‍ക്ക് മുമ്ബ് ഒരു വാരികയില്‍ ശ്രീ ആഷിക്ക് അബു സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധം നടത്തിയ വ്യാജ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ സംഘടന നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യവും കഴിഞ്ഞ ദിവസം ശ്രീ ആഷിക്ക് അബു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സംഘടനയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ ചില പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്ത പശ്ചാത്തലവും ഡയറക്റ്റേര്‍സ്സ് യൂണിയന്റെ എക്സിക്യുട്ടീവ് കമ്മറ്റി യോഗം ചര്‍ച്ച ചെയ്തു.
ശ്രീ ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത ആരും ഉന്നയിച്ചില്ല. കാരണം കാണിക്കല്‍ നോട്ടിസിന് ശ്രീ.ആഷിക്ക് അബു മറുപടി നല്‍കാതിരുന്ന കഴിഞ്ഞ ആറു മാസത്തെ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിനെതിരെ ചട്ടപ്പടി ശിക്ഷണ നടപടി കൈക്കൊള്ളാമെന്നിരിക്കെ, നേതൃത്വത്തിലെ ചിലര്‍ ഇപ്പോള്‍ അതിന് ശ്രമിച്ചു എന്ന് പറയുന്നത് തന്നെ അസംബന്ധമാണ്.
എന്നാല്‍, സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കപ്പെട്ട ആഷിക്ക് അബു നടത്തിയ വ്യാജ പ്രസ്താവനകളുടെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍, ശ്രീ ആഷിക്ക് പരാമര്‍ശിച്ച വിഷയവുമായി ബന്ധപ്പെട്ട കത്തുകള്‍ ഉള്‍പ്പെടെയുള്ള ഒരു വിശദീകരണക്കുറിപ്പു ഡയറക്ടേര്‍സ് യൂണിയന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നല്കുവാന് ഏകകണ്ഠമായി തീരുമാനിക്കുകയാണുണ്ടായത്. മറിച്ചുള്ള എല്ലാ വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന സത്യം ഫെഫ്കയുടെ ഉത്തരവാദപ്പെട്ട ഭാരവാഹി എന്ന നിലയില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.
വിശ്വസ്തതയോടെ,
സിബി മലയില്‍
പ്രിസിഡന്റ് ഫെഫ്ക.
Post Your Comments