
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു വരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ നാടകീയമായ വഴിത്തിരിവിലേക്ക്. മത്സരാര്‍ത്ഥിയായ സീരിയല്‍ നടി അര്‍ച്ചന മുറിയില്‍ കയറി വാതില്‍ അടച്ചത് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്, സ്ത്രീ പ്രേക്ഷകര്‍ ഭക്ഷണവും ഉറക്കവുമില്ലാതെ അര്‍ച്ചനയ്ക്ക് എന്ത് പറ്റിയെന്നു അറിയാനുള്ള ആകാംഷയിലാണ്, അതിനിടെ മറ്റൊരു മത്സരാര്‍ത്ഥിയായ അനൂപ് ചന്ദ്രന് ശ്വാസം കിട്ടാതെ വരുന്നതും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വലിയ വിഷമം ഉണ്ടാക്കി. ‘മകളെ വാതില്‍ തുറക്കെടാ എനിക്ക് ശ്വാസം കിട്ടുന്നില്ല’ എന്ന് അനൂപ് ചന്ദ്രന് ഉറക്കെ വിളിച്ച് പറയുന്നത് ഓഡിയന്‍സിനെ വൈകാരികതയുടെ തലത്തില്‍ എത്തിച്ചിരിക്കുകയാണ്.
പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രേക്ഷകര്‍ ബിഗ് ബോസ് ഷോയുടെ ഭാഗമായി തീരുകയാണ്. വരും ദിനങ്ങളില്‍ ഇതിലും വലിയ ഭീകര അന്തരീക്ഷം സൃഷ്ടിച്ചാല്‍ കേരളത്തിലെ ഭൂരിഭാഗം ബിഗ്ബോസ് പ്രേമികളും ഊണും ഉറക്കവുമില്ലാതെ ഇതിനു പിന്നാലെ സഞ്ചരിക്കും എന്ന് ഉറപ്പാണ്, എന്തായാലും അര്‍ച്ചന കവിയുടെ വാതിലടച്ചുള്ള ഇരിപ്പ് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുകയാണ് ശേഷം സ്ക്രീനില്‍ നമുക്ക് സ്ക്രീനില്‍ കാണാം.
Post Your Comments