CinemaGeneralLatest NewsMollywood

അമ്മയുടെ തീരുമാനത്തിനെതിരെ മുന്‍ ജനറല്‍ സെക്രട്ടറി

നടന്‍ ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ നടനും അമ്മ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ ടിപി മാധവന്‍. ദിലീപിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്, ഈ സാഹചര്യത്തില്‍ തിരിച്ചെടുത്തത് ശരിയായില്ലയെന്നു അഭിപ്രായപ്പെട്ട മാധവന്‍ സംഘടന വിടാന്‍ നാലുപെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് മലയാള സിനിമയില്‍ സഹതാരമായി നിറഞ്ഞു നിന്ന ടിപി മാധവന്‍ ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്ന തനിക്ക് ഇപ്പോഴും 5000 രൂപ പെന്‍ഷന്‍ ലഭിക്കാറുമുണ്ടെന്നും ചില താരങ്ങള്‍ അമ്മയില്‍ നിന്ന് വിളിക്കാറുണ്ടെന്നും ടിപി മാധവന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button