![](/movie/wp-content/uploads/2018/06/aswathi.jpg)
നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു നായിക കൂടി മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. കുഞ്ചാക്കോ ബോബന് നായകനായി എത്തിയ സത്യം ശിവം സുന്ദരം എന്നാ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അശ്വതി.
നിസാര്‍ സംവിധാനം ചെയ്യുന്ന ലാഫിംഗ് അപ്പാര്ട്മെന്റിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. രമേഷ് പിഷാരിയും ധര്‍മ്മജനും സലിം കുമാറും ഈ ചിത്രത്തിനായ് ഒന്നിക്കുന്നു. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയിലെ ഒരു അപ്പാര്‍ട്മെന്റില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
പി പാറപ്പുറം കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സുനില്‍ സുഖദ, കോട്ടയം പ്രദീപ്, സാജു കൊടിയന്‍, കെ.പി.എസ് പടന്നയില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
Post Your Comments