നടന് ദിലീപിനെ താര സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഈ വിഷയത്തില്‍ അമ്മയുടെ പെണ്മക്കളെ പൊക്കിയും ആണ്മക്കളെ മുക്കിയും സംവിധായകന് രാജീവ് രവി രംഗത്ത്. ചെറുപ്പക്കാരാണെങ്കിലും സൂപ്പര്‍താരങ്ങളാണെങ്കിലും പൊതുവേ നായകന്മാര് സിനിമയില്‍ മാത്രമാണെന്നും ജീവിതത്തില്‍ അവര്‍ ബഫൂണ്‍സാണെന്നും രാജീവ് രവി കുറ്റപ്പെടുത്തി.
ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നിരാശാജനകമാണെന്നും ചെറുപ്പക്കാര്‍ പുറത്തുവന്ന് സംസാരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ച നടപടിയേയും രാജീവ് പുകഴ്ത്തി. നമ്മുടെ സ്ത്രീകള്‍ ഉഗ്രനാണെന്നും ബോള്‍ഡാണെന്നും എന്തുമാത്രം റിസ്ക് എടുക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ അധികാര സ്ഥാനത്തിരിക്കുന്ന ജനപ്രതിനിധികളോട് യാതൊരു വിശദീകരണവും തേടേണ്ടതില്ലെന്ന സിപിഎമ്മിന്റെ നിലപാട് നിരുത്തരവാദിത്തപരമാണെന്നും രാജീവ് രവി പറഞ്ഞു. ഇടതുപക്ഷത്തിന് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും ഇത് നിറവേറ്റിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് എതിരാണെന്നാണ് അര്‍ത്ഥമെന്നും രാജീവ് രവി വ്യക്തമാക്കി. അമ്മയിലെ ജനപ്രതിനിധികളെ പൊതുജനം ചോദ്യം ചെയ്യുന്ന ദിവസം വരുമെന്നും അന്ന് സിപിഎമ്മിന് ഉത്തരമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments