GeneralLatest NewsMollywoodNEWS

‘പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല’, അമ്മ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ കമല്‍

തിരുവനന്തപുരം: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ വിവാദം ഉയരുേമ്പാള്‍ പ്രതികരണവുമായി സംവിധായകന്‍ കമല്‍. സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ കമല്‍ പ്രതികരണം അറിയിച്ചിരുന്നില്ല. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിപ്രായം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് കമലിന്റെ പ്രതികരണം.

അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് കമല്‍ രംഗത്തെത്തിയത്. ഇത് ജനാധിപത്യ വിരുദ്ധ സംഘടനയാണെന്നും അമ്മയില്‍ നിന്നും അത് പ്രതീക്ഷിക്കുന്നവരാണ് വിഡ്ഢികളെന്നും കമല്‍ തുറന്നടിച്ചു. ചില നടിമാര്‍ രാജി വെച്ചത് ധീരമായ നിലപാടായിരുന്നു. ആ തീരുമാനം ചരിത്രത്തില്‍ കുറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ആദ്യം ചോദ്യം വന്നപ്പോള്‍ പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നായിരുന്നു കമലിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button