CinemaGeneralMollywoodNEWS

ജീവിതത്തില്‍ ആദ്യമായാണ് അയാള്‍ കടലില്‍ ചാടിയത്; ഒടുവില്‍ ദിലീപിന്‍റെ സിനിമയില്‍ സംഭവിച്ചതിങ്ങനെ!

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകളില്‍ ഒന്നായിരുന്നു റാഫി മെക്കാര്‍ട്ടിന്‍ ടീം ഒരുക്കിയ ജനപ്രിയ നായകന്‍റെ ‘പഞ്ചാബി ഹൗസ്’.
ഈ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥ ഇതിന്‍റെ സംവിധായകരില്‍ ഒരാളായ റാഫി ഒരു ടിവി അഭിമുഖത്തില്‍ പറയുകയുണ്ടായി.

ദിലീപിന്‍റെ ‘ഉണ്ണി’ എന്ന കഥാപാത്രം കടലില്‍ ചാടി ആത്മഹത്യക്ക് ഒരുങ്ങുന്നതാണ് ഈ സിനിമയിലെ ആദ്യ രംഗം. കടലില്‍ ചാടുന്നതിന് വേണ്ടി ദിലീപിന്‍റെ ഡ്യൂപ്പിനെ റെഡിയാക്കി നിര്‍ത്തി. സെറ്റിലുള്ളവര്‍ വിവരം തിരക്കിയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇയാള്‍ കടലില്‍ ചാടാന്‍ പോകുന്നത് എന്ന കാര്യമറിയുന്നത്. റാഫി പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഞാന്‍ തന്നെ അത് ചെയ്തോളാം എന്ന് അദ്ദേഹം ഏറ്റു. ഇയാളുടെ സുരക്ഷയ്ക്ക് വേണ്ടി കുറച്ചു ആളുകളെയും ഏര്‍പ്പാടാക്കി നിര്‍ത്തി. ഇയാള്‍ കടലിലേക്ക്‌ ചാടിയതും ആ നാട്ടിലെ കുറച്ചാളുകള്‍ കൂടെ ചാടി ഇയാളെ കരയ്ക്ക് എത്തിച്ചു. പെട്ടെന്ന് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് കടലിലേക്ക് ചാടിയ ആളെയല്ല പൊക്കി എടുത്തു കൊണ്ട് വന്നിരിക്കുന്നത്. എല്ലാവരും ഞെട്ടി. മുടിയില്ലാത്ത താടിയുള്ള ഒരാളെയാണ് പൊക്കി എടുത്ത് കൊണ്ടു വന്നത്. പിന്നീടാണ്‌ രസകരമായ ആ സംഭവം എല്ലാവര്‍ക്കും മനസ്സിലായത്. സത്യത്തില്‍ ചാടിയ ഡ്യൂപ്പിനെ തന്നെയായിരുന്നു കടലില്‍ നിന്ന് കരയിലെത്തിച്ചത്. തലയിലെ വിഗ്ഗ് താടിയായി മാറിയതാണ്.റാഫി മെക്കാര്‍ട്ടിന്‍ സിനിമ പോലെ തന്നെ പഞ്ചാബി ഹൗസിന്‍റെ ആ ലൊക്കെഷനിലും പൊട്ടി ചിരി നിറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button