CinemaLatest NewsMollywoodMovie Gossips

അമ്മയുടെ യോഗങ്ങളിൽ നടക്കുന്നത് വെളിപ്പെടുത്തി നടി രമ്യ നമ്പീശൻ

കഴിഞ്ഞ പത്തു വർഷമായി താര സംഘടനായ അമ്മയുടെ ഭാഗമായ നടിയാണ് രമ്യ നമ്പീശൻ. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് നാല് നടിമാർ രാജി വെച്ചതിൽ ഒരാളാണ് രമ്യ. മുൻകാലങ്ങളിൽ അമ്മയുടെ യോഗങ്ങളിൽ നടന്ന  കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് താരം.

സഹ പ്രവർത്തകയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജി വച്ച രമ്യ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമ്മ യോഗങ്ങൾ നടക്കുന്ന ചില കാര്യങ്ങൾ തുറന്നു പറയുന്നത്. ”കഴിഞ്ഞ 10 വര്‍ഷമായി താരസംഘടനയായ അമ്മയുടെ ഭാഗമായിരുന്നു . ആദ്യമൊക്കെ എല്ലാ മീറ്റിങ്ങുകള്‍ക്കും പങ്കെടുക്കുമായിരുന്നു. യോഗങ്ങളില്‍ പോകുന്നതല്ലാതെ തങ്ങളോട് ആരും അഭിപ്രായം ചോദിക്കാറില്ല. വലിയ താരങ്ങള്‍ പറയാനുള്ളത് കേള്‍ക്കും. അതാണ് അവിടത്തെ രീതി.

കൂടാതെ അമ്മയില്‍ ഉന്നിക്കാന്‍ തനിയ്ക്ക് ഒരുപാട് ചോദ്യമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവിടെ ചോദിക്കാന്‍ പറ്റില്ലായിരുന്നു. അത്തരം അടിച്ചമർത്തലിൽ നിന്നുമാണ് ഡബ്ല്യൂസിസി സംഘടന രൂപീകരിക്കാന്‍ തങ്ങൾ തയ്യാറായതെന്നും രമ്യ പറയുന്നു. അമ്മയ്ക്ക് എതിരെ നില്‍ക്കാനല്ല. അമ്മയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും രമ്യ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button