താര സംഘടനായ അമ്മയിലേയ്ക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജി വച്ചിരുന്നു. ഡബ്ല്യു.സി.സിയില്‍ അംഗങ്ങളായ നടിമാർ രാജി വച്ചതിനു പിന്നാലെ എല്ലാവരുടെയും കണ്ണുകൾ മഞ്ജു വാര്യരിലേയ്ക്ക്. മഞ്ജു സംഘടനാ വിടുന്നുവെന്നും പ്രചാരണം. എന്നാൽ ഡബ്ല്യു.സി.സിയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്നും മഞ്ജു വാര്യരും സംഘടനയ്ക്ക് ഒപ്പമാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ലു.സി.സി പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍.
സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യു.സി.സി. അക്കാര്യത്തില്‍ ഇനിയൊരു പിന്നോട്ടുപോക്ക് ഉണ്ടാകില്ലെന്നും സജിതാ മഠത്തില്‍ പറഞ്ഞു. സ്ഥലത്ത് ഇല്ലാത്തതിനാലാണ് മഞ്ജു ഈ വിഷയത്തിൽ അഭിപ്രായം പറയാത്തതെന്നും . മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ വിഷയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാത്തതെന്നും സജിത കൂട്ടിച്ചേർത്തു.
read also: കഥയും തിരക്കഥയും ഒരുക്കിയത് സുരഭിയും മഞ്ജു പിള്ളയും; വിവാദ സ്കിറ്റിനെക്കുറിച്ചു തെസ്നി ഖാൻ
കൂടുതല്‍ സ്ത്രീകള്‍ മൗനം വെടിഞ്ഞ് പുറത്തുവരും. പുതിയ പെണ്‍കുട്ടികള്‍ എല്ലാവരും കാര്യങ്ങളും തുറന്ന് പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. അങ്ങനെ അവര്‍ കാര്യങ്ങള്‍ തുറന്നു പറയുമ്ബോള്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നു. അങ്ങനെ പെണ്‍കുട്ടികളെ പേടിപ്പിക്കുകയാണ്. എന്നാല്‍, എല്ലാ കാലത്തും അത് നടക്കില്ല.
Post Your Comments