
താര സംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ മലയാള സിനിമ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ തമിഴ് സിനിമാ താര സംഘടന ആയ നടികര്‍ സംഘത്തിലും തമ്മിലടി ശക്തമെന്നു സൂചന. നടികര്‍ സംഘത്തിന്റെ പേരിലുള്ള സ്ഥലം മറിച്ചു വിറ്റതായി ആരോപിച്ച് മുന്‍ ഭാരവാഹികളായ ശരത്കുമാര്‍, രാധാരവി എന്നിവര്‍ക്കെതിരെ പരാതിയുമായി നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ രംഗത്ത്. വിശാല്‍ നല്‍കിയ പരാതിയില്‍ കാഞ്ചീപുരം പൊലീസ് കേസെടുത്തു.
കാഞ്ചീപുരം ജില്ലയിലെ വേദമംഗലത്തു നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള 29 സെന്റ് സ്ഥലം 2006ല്‍ അംഗങ്ങളുടെ അറിവോടെയല്ലാതെ ഇരുവരും വില്‍പന നടത്തുകയും പണം സ്വന്തമാക്കുകയും ചെയ്തെന്ന് വിശാൽ പരാതിയിൽ പറയുന്നു.
Post Your Comments