വിവാദങ്ങളാല്‍ പുകയുന്ന താരസംഘടനയായ ‘അമ്മ’ സോഷ്യല്‍ മീഡിയയിലെ പ്രധാനാ ചര്‍ച്ച വിഷയവുമായി മാറുമ്പോള്‍ മോഹന്‍ലാലിന്‍റെ മൗനത്തെ ന്യായീകരിച്ച് തിലകന്റെ മകള്‍ സോണിയ രംഗത്ത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിയില്‍ അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ മൗനം പാലിക്കുന്നതോടൊപ്പം അന്തരിച്ച നടന്‍ തിലകനും അമ്മയുമായുള്ള വിഷയവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
മോഹന്‍ലാലും തിലകനും തമ്മിലുള്ള ആഗാധമായ മാനസിക ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി തിലകന്റെ മകള്‍ സോണിയ രംഗത്തെത്തി.
സ്വന്തം മക്കളെക്കാള്‍ അച്ഛന്‍മോഹന്‍ലാലിനെയാണ് മോനെ എന്ന് വിളിച്ചതെന്നും താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള പ്രശ്നങ്ങള്‍ നടക്കുമ്പോഴും മോഹന്‍ലാലുമായുള്ള അച്ഛന്റെ ബന്ധം ഊഷ്മളമായിരുന്നുവെന്നും സോണിയ വ്യക്തമാക്കുന്നു.
“ഇവിടം സ്വര്‍ഗമാണ്’ എന്ന സിനിമയുടെ ഷൂട്ടിങിന് ചെന്നപ്പോള്‍ അച്ഛനെ കണ്ടതും മോഹന്‍ലാല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി വന്ന് അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടുണ്ട്. എന്റെ സഹോദരിയുടെ കല്യാണത്തിന് മോഹന്‍ലാലിന് വരാന്‍ സാധിക്കില്ല എന്നു പറഞ്ഞപ്പോഴും വിഷമിച്ചിരിക്കുന്ന അച്ഛനെയാണ്”, താന്‍ കണ്ടതെന്നും സോണിയ വൈകാരികതയോടെ പങ്കുവെയ്ക്കുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സോണിയയുടെ പ്രതികരണം.
Post Your Comments