GeneralLatest NewsNEWS

രണ്ടു തവണ വിവാഹിതന്‍, അവതാരകയുമായി ലിവിങ് ടുഗെഥര്‍ : ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ വിമര്‍ശനമുയരുന്നു

നടന്‍ മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ അംഗങ്ങളുമായി ബന്ധപ്പെട്ട് പല വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്ന കഴിഞ്ഞു. അതില്‍ ഏറ്റവും പുതിയതാണ് രണ്ടു തവണ വിവാഹം കഴിച്ച യുവാവിനെതിരെ ഉയരുന്ന ശബ്ദം. മത്സരാര്‍ഥിയായ കൊച്ചി സ്വദേശി ബഷീര്‍ ബഷിയാണ് വിമര്‍ശനങ്ങള്‍ക്ക് തിരി കൊളുത്താന്‍ കാരണമായ ആള്‍. റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ തുറന്ന് പറഞ്ഞപ്പോഴാണ് ബഷീര്‍ രണ്ടു വിവാഹം കഴിച്ച കഥയും പുറത്ത് വന്നത്. ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുള്ള ബഷീര്‍ ഭാര്യയുടെ അനുവാദത്തോടെയാണ് രണ്ടാമത് വിവാഹം കഴിച്ചത്.

ഇതിനിടെ അവതാരകയെ മതം മാറ്റിയ ശേഷം ലിവിങ് ടുഗഥര്‍ രീതിയില്‍ ഒപ്പം കഴിഞ്ഞെന്നും ബഷീര്‍ വെളിപ്പെടുത്തിയിരുന്നു. മൂന്നു മാസം മുന്‍പായിരുന്നു രണ്ടാമത് വിവാഹം കഴിച്ചത്. ആദ്യ ഭാര്യ മംഗലാപുരത്ത് പഠിക്കുകയാണെന്ന് ബഷീര്‍ പറയുന്നു. ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്ന് പറഞ്ഞപ്പോള്‍ ഇത് തന്റെ തൊഴിലാണോ എന്ന് തരികിട സാബു പരിപാടിയ്ക്കിടെ ചോദിച്ചിരുന്നു. തൊഴിലാക്കിയാല്‍ കൊള്ളാമെന്നുണ്ടെന്ന് ബഷീര്‍ മറുപടിയും നല്‍കി. ടിവി അവതാരകനും അഭിനേതാവുമായ ബഷീര്‍ ആദ്യം വ്യവസായിയായിരുന്നു. ബഷീറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button