ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയും നർത്തകിയുമാണ് ആശാ ശരത്ത്. നടൻ ദിലീപ് വിഷയത്തിൽ അമ്മയും സിനിമാ മേഖലയും വിമർശനത്തിന് ഇടയാകുമ്പോൾ മലയാള സിനിമയോളം സ്ത്രീ സൗഹൃദമായ ഒരു സിനിമ മേഖല വേറെയില്ലെന്ന് തുറന്നു പറയുകയാണ് ആശാ ശരത്ത്.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇത് പറയുന്നത്. മറ്റുള്ളവരേക്കാള്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായ ഇടം ഇവിടെയാണെന്നാണ് തനിക്ക് തോന്നുന്നത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാനാണ് സ്ത്രീകള്‍ ആദ്യം പഠിക്കേണ്ടത്. ഒരുവട്ടം നമ്മള് പ്രതികരിച്ചാല്‍ അടുത്ത തവണ അവര്‍ അത്തരത്തില്‍ ഇടപെടാന്‍ ഭയപ്പെടും. ഞാന്‍ തമിഴിലും തെലിങ്കിലും കന്നഡയിലും വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നാല്‍ മലയാള സിനിമയാണ് ഏറ്റവും സുരക്ഷിതമെന്നും അവര്‍ പറഞ്ഞു. ഇന്നേ വരെ മോശമായ ഒരു അനുഭവം ഇവിടെ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.
Post Your Comments