നടൻ ദിലീപിനെ താര സംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ നടി വാണി വിശ്വനാഥ്. വാണിയുടെ ഭർത്താവ് ബാബുരാജ് ഉൾപ്പെട്ട കമ്മറ്റിയാണ് നടൻ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തെ താൻ അംഗീകരിക്കുന്നില്ലെന്ന് ഒരു മാധ്യമത്തിനോട് താരം പ്രതികരിച്ചു.
വാണിയുടെ വാക്കുകൾ ഇങ്ങനെ… ”തീരുമാനത്തോട് ഞാന്‍ വിയോജിക്കുന്നു. കുറ്റവിമുക്തനായതിന് ശേഷം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്താല്‍ മതിയായിരുന്നു. പുതിയ നേതൃത്വത്തിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാകില്ല.”
Post Your Comments