
നടൻ ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തെ വിമർശിച്ച് നടി അമല. നീണ്ട ഇടവേളയ്ക്ക് ശേഷം കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയ നടിയാണ് അമല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് അമല ഒരു ചാനലിനോട് പ്രതികരിച്ചു.
അമലയുടെ വാക്കുകൾ ഇങ്ങനെ… ”അമ്മയുടെ തീരുമാനം ലോകത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അവർ പ്രകടിപ്പിക്കേണ്ട നീതിബോധത്തെക്കുറിച്ചും അവർക്കുണ്ടായിരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ട്. അവരെന്താണ് ഇക്കാര്യത്തെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്? അല്ലെങ്കിൽ ഇങ്ങനെയൊരു തീരുമാനം കൊണ്ട് അവരെന്താണ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്? തെലുങ്കു സിനിമയിലെ അഭിനേത്രികളെയും ഈ തീരുമാനം അസ്വസ്ഥരാക്കിയിരിക്കുന്നു. ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. രാജി വച്ച ഡബ്ളിയു സിസി അംഗങ്ങളെ ഞാൻ ശക്തമായി പിന്തുണയ്ക്കുന്നു.”
READ ALSO: എ എം എം എ യെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്; സിപിഐഎം നിലപാടിനെതിരെ ഡോ ബിജു
Post Your Comments