
നയന്‍താര എന്ന് കേട്ടാല്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുന്നത് തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പേരാകും, എന്നാല്‍ മോളിവുഡില്‍ മറ്റൊരു കുസൃതിക്കാരിയായ നയന്‍താരയുണ്ട്. മുന്‍പ് ബേബി നയന്താരയായിരുന്ന ആ താരമിപ്പോള്‍ മലയാളത്തിന്റെ പുതിയ നയന്‍താരയാണ്. വിനയന് ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ച ബേബി നയന്‍താര ബേബിയില്‍ നിന്ന് മോചിതയായി മലയാളത്തിന്റെ മുഖശ്രീയുള്ള നായികയായിരിക്കുന്നു.
കഴിഞ്ഞ ദിവസം അമ്മയുടെ മീറ്റിംഗിനിടെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് നയന്‍താര സോഷ്യല്‍ മീഡിയയിലെ താരമാകുന്നത്.
രണ്ടു പേര്‍ക്കൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രവും നയന്‍താര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments