‘അമ്മ’ മഴവിൽ ഷോയിൽ വനിതാ യോഗമെന്ന പേരിൽ നടത്തിയ ഒരു സ്കിറ്റ് വനിതാ സംഘടനയ്ക്കും അതിലെ പ്രവർത്തകർക്കും നൽകിയ മറുപടിയാണെന്നും അത് തങ്ങളെ അപമാനിച്ചതാണെന്നും ഡബ്ള്യു സിസി പ്രവർത്തകർ ആരോപിച്ചത് വലിയ വിമർശനങ്ങൾക്ക് കരണമായിരിക്കുകയാണ്.
ഷോ നടന്നു ദിവസങ്ങൾ പിന്നിട്ടതിനു ശേഷമാണ് ഇത്തരം ഒരു വിമർശനം അവർ ഉന്നയിച്ചത്. കൂടാതെ ദിലീപിനെ താര സംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് രാജി വച്ച നടിമാരാണ് ഈ വിഷയം ഉന്നയിച്ചത്. എന്നാൽ ഷോയുടെ ഭാഗമായി ഇവരിൽ പലരും ഉണ്ടായിരുന്നിട്ടും റിഹേഴ്സൽ ക്യാമ്പ് കണ്ടിട്ടും അന്നൊന്നും ഇവർ വിമർശനം ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് നടി തെസ്നി ഖാൻ ചോദിക്കുന്നു.
അതിനെക്കുറിച്ചു തെസ്നി പറയുന്നതിങ്ങനെ … ”അമ്മ മഴവില്ലിൽ സ്ത്രീകൾക്ക് പ്രധാന്യമുള്ള ഒരു പരിപാടി വേണമെന്ന് കുക്കു പരമേശ്വരൻ നിർദേശം വച്ചപ്പോൾ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഒരു യോഗത്തിന്റെ ആശയം സുരഭി ലക്ഷ്മിയാണ് മുന്നോട്ട് വച്ചത്. മഞ്ജു പിള്ളയും സുരഭിയും രാത്രി പന്ത്രണ്ട് വരെയൊക്കെ ഇരുന്ന് രണ്ട് മിമിക്രി ആർട്ടിസ്റ്റുകളുടെ സഹായത്തോടെ സ്കിറ്റ് തയ്യാറാക്കി.
മെഗാ ഷോയ്ക്കായി തയ്യാറാക്കുന്ന ഒരുപാട് സ്കിറ്റുകൾ തള്ളിപ്പോയിട്ടുണ്ട്. പക്ഷേ, ഇത് സിദ്ദിഖ് , ലാലേട്ടൻ, മമ്മൂക്ക, സുജിത് സാർ, മുകേഷേട്ടൻ, ദേവൻ ചേട്ടൻ എന്നിങ്ങനെ എല്ലാവരും വായിച്ച് അംഗീകരിച്ചതാണ് . അവരൊന്നും ഒരു പ്രശ്നവും പറഞ്ഞില്ല. എന്തെങ്കിലും കുഴപ്പം തോന്നിയിരുന്നെങ്കിൽ അത് വേണ്ടെന്ന് അവർ പറയുമായിരുന്നു. ”
READ ALSO: മഴവില്ലഴകില്‍ തിളങ്ങി താരങ്ങളുടെ ആഘോഷരാവ് ; ചിത്രങ്ങള്‍ കാണാം
Post Your Comments