ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് പ്രിയ വാര്യര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത താരത്തിനു അത്ര ശുഭകരമല്ല. പ്രിയ നായികയായ മഞ്ചിന്റെ പരസ്യം നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണമെന്നും മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടുകള്‍.
ഇന്‍ഫ്ലുവന്‍സര്‍ മാര്ക്കറ്റിംഗിലേക്കു ചുവടുവച്ച പ്രിയ 20 ലക്ഷം രൂപയാണ് മഞ്ചിന്റെ പരസ്യത്തിനു പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് പരസ്യം പിന്‍വലിച്ചത്.
Post Your Comments