അടുത്തിടെ സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നമാണ് കാസ്റ്റിങ് കൗച്ച് ,കാസ്റ്റിങ് തട്ടിപ്പ് തുടങ്ങിയവ. ഇപ്പോഴിതാ സംവിധായകൻ തന്നെ തന്റെ അസിസ്റ്റന്റിനെതിരെ പരാതി നൽകിയിരിക്കുകയാണ്. പ്രശസ്ത തെലുങ്ക് സംവിധായകന് ശേഖര്‍ കമ്മുല തന്റെ അസിസ്റ്റന്റ് വ്യാജ കാസ്റ്റിങ് കോള്‍ നടത്തിയതിന്റെ പേരിൽ പോലീസിൽ പരാതി നൽകി.
ശേഖര്‍ കമ്മുലയുടെ പുതിയ ചിത്രത്തിന് പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്നും. ഓഡീഷനില്‍ പങ്കെടുക്കാന്‍ 1500-1800 രൂപ അടക്കണമെന്നുമായിരുന്നു സംവിധായകന്റെ അസിസ്റ്റന്റ് പരസ്യം നല്‍കിയിരുന്നത്. ബാങ്ക് വഴി പണം അടക്കാനായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.
Read also:ഒരു താരത്തേയും അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുപ്പിക്കരുത്, മുഖ്യമന്ത്രിക്ക് കത്തയച്ച് ഡോ. ബിജു
25 ദിവസമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഈ പരസ്യത്തെ തുടര്‍ന്ന് വഞ്ചിതരായ ഏതാനും പേര് ചേര്‍ന്ന് പോലീസിൽ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംവിധായകന് ഈ വിവരങ്ങളെല്ലാം അറിയുന്നത് തന്നെ. ഉടന്‍ തന്നെ അദ്ദേഹം തന്റെ അസിസ്റ്റന്റിനെതിരെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍ പരാതി നല്‍കുകയായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയുടെ സംവിധായകനാണ് ശേഖര്‍.
Post Your Comments