അമ്മ ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തിൽ വിമർശസനം ശക്തമാകുമ്പോൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഫെഫ്കയെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദിലീപ് വിചാരണയിലൂടെ കടന്ന് പോയി നിരപരാധിയാണെന്ന് കോടതി വിധിക്കും വരെ ഫെഫ്കയുടെ അംഗമായിരിക്കുകയില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
നവമാധ്യമങ്ങളിലെ വിമർശനങ്ങളുടെ പേരിൽ ആഷിക്ക് അബുവിനോട് വിശീകരണം ചോദിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞ ഉണ്ണികൃഷ്ണൻ ആഷിക്ക് അബു ഫെഫ്കയിൽ തുടരുമെന്നും വ്യക്തമാക്കി.
അതേസമയം ദിലീപ് സംഘടനയില്‍ അംഗമായി തുടരുമെന്ന് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ സെക്രട്ടറി എം.സി. ബോബി അറിയിച്ചു.
Post Your Comments