CinemaGeneralMollywood

ആഷിക്ക് അബുവിനോട് വിശദീകരണം ചോദിച്ചു; ദിലീപ് വിഷയത്തിൽ പ്രതികരണവുമായി ഉണ്ണികൃഷ്ണൻ

അമ്മ ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തിൽ വിമർശസനം ശക്തമാകുമ്പോൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ഫെഫ്കയെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദിലീപ് വിചാരണയിലൂടെ കടന്ന് പോയി നിരപരാധിയാണെന്ന് കോടതി വിധിക്കും വരെ ഫെഫ്കയുടെ അംഗമായിരിക്കുകയില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

READ ALSO: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാര്‍ ഇപ്പോൾ പ്രതികരിക്കാത്തതിനെക്കുറിച്ചു വിനയൻ

നവമാധ്യമങ്ങളിലെ വിമർശനങ്ങളുടെ പേരിൽ ആഷിക്ക് അബുവിനോട് വിശീകരണം ചോദിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞ ഉണ്ണികൃഷ്‌ണൻ ആഷിക്ക് അബു ഫെഫ്കയിൽ തുടരുമെന്നും വ്യക്തമാക്കി.

അതേസമയം ദിലീപ് സംഘടനയില്‍ അംഗമായി തുടരുമെന്ന് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ സെക്രട്ടറി എം.സി. ബോബി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button