CinemaGeneralMollywood

‘ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്മാര്‍ സ്‌ക്രീനില്‍ എങ്ങനെയാണത് ചെയ്യുക’; രൂപേഷിന്റെ വിമർശനം

താര സംഘടനായ അമ്മയിലേയ്ക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. അമ്മയിൽ നിന്നും നാല് നടിമാർ രാജി വയ്ക്കുകയും ചെയ്തു. വിമർശങ്ങൾ ശക്തമാകുന്ന അവസരത്തിൽ സൂപ്പർതാരങ്ങൾ ഈ വിഷയത്തിൽ പുലർത്തുന്ന നിശബ്ദതയെ പലരും വിമർശിക്കുന്നുണ്ട്. ഇതിനെതിരെ രൂപേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്മാര്‍ സ്‌ക്രീനില്‍ എങ്ങനെയാണു അത് ചെയ്യുക എന്ന് രൂപേഷ് ചോദിക്കുന്നു. 

രൂപേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫെയ്സ്ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?? സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്. P.S : ഇത് വൈറല്‍ ആവാന്‍ വേണ്ടിയുള്ള പോസ്റ്റ് അല്ലാ! എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്ബോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button