സിനിമ ഒരുകൂട്ടം വ്യക്തികളുടെ കൂട്ടായ്മയുടെ ഫലമാണ്. അതുകൊണ്ടു തന്നെ തങ്ങൾ ഭാഗമാകുന്നതും അല്ലാത്തതുമായ ചിത്രങ്ങളെ പ്രോമോട്ട് ചെയ്യാൻ ചില താരങ്ങൾ മനസ്സ് കാണിക്കാറുണ്ട്. അത്തരത്തിൽ താൻ കൂടി ഭാഗമായ ഒരു ചിത്രത്തെ പ്രമോട്ട് ചെയ്ത നടൻ അജു വർഗ്ഗീസിന് സോഷ്യൽ മീഡിയയിൽ വിമർശനം
ജയസൂര്യ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. തിയറ്ററുകളിൽ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിൻറെ ഒരു പുതിയ പോസ്റ്റര്‍ ആരാധകരുമായി അജു പങ്കുവച്ചിരുന്നു. രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ഈ ചിത്രത്തിൽ ആര്‍.ജെ ആല്‍വിന്‍ ഹെന്റി എന്ന കഥാപാത്രത്തെ അജു അവതരിപ്പിച്ചിട്ടുമുണ്ട്.
അജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിമര്‍ശകരില്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതെല്ലാം പ്രമോട്ട് ചെയ്യാന്‍ എന്തുകിട്ടുമെന്നാണ് അയാൾക്ക് അറിയേണ്ടത്. ഒന്നിന് 10 ലക്ഷം രൂപ കിട്ടുമെന്നും ആരോടും പറയരുതെന്നും അജു തമാശരൂപേണ മറുപടി കൊടുക്കുകയും ചെയ്തു. എന്നാൽ അജുവിന്റെ ആ മറുപടി ഇഷ്ടപ്പെടാതെ വിമർശനവുമായി മറ്റൊരാളെത്തി. നിനക്ക് കുറച്ച് ഉളുപ്പുണ്ടോ എന്നും ജനങ്ങളുടെ പണമാണ് നിങ്ങളെ വളര്‍ത്തിയതെന്നും എന്ന തരത്തിലായിരുന്നു അയാളുടെ പ്രതികരണം.
‘അതെ നിങ്ങളുടെ പണം തന്നെയാണ് സിനിമയുടെ വരുമാനം. പക്ഷേ ഒരു സംശയം. ഞാന്‍ താങ്കളോട് എന്തു ചെയ്തു. ഞാന്‍ ഭാഗമായ സിനിമയെ പ്രമോട്ട് ചെയ്തതോ? ശരിക്കും മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാണ്’- അജു മറുപടിയായി പറഞ്ഞു.
Post Your Comments