പൊതുവേദിയില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന സ്വര വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ചു തുറന്നു പറയുകയാണ് സ്വര.
ഒരു വമ്പന്‍ നിര്‍മ്മാതാവിന്റെ മാനേജറില്‍ നിന്നുമുണ്ടായ ദുരനുഭവമാണ് സ്വര വെളിപ്പെടുത്തിയത്. ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു അയാളുടെ മോശം പെരുമാറ്റം. ചര്‍ച്ചയ്ക്കിടയില്‍ വിലാസം ചോദിച്ചു ശല്യം ചെയ്ത അയാള്‍ ചര്‍ച്ച കഴിഞ്ഞു ഇറങ്ങിയ നേരത്ത് കടന്നു പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തുന്നു.
‘അയാള്‍ എന്നെ ചുംബിക്കാനാണ് ശ്രമിച്ചത്. ഐ ലവ് യൂ ബേബി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു നടപടി. തന്റെ തലമുടിയാണ് അയാളുടെ വായില്‍ പോയത്. ഇതും കാസ്റ്റിംഗ് കൗച്ചിന്റെ ഭാഗമാണ്’ സ്വര പറയുന്നു.
Post Your Comments