പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ കമ്പനിയായിരുന്നു ആഗസ്റ്റ് സിനിമാസ്, സന്തോഷ് ശിവന്, ഷാജി നടേശന്, നടന് ആര്യ എന്നിവരായിരുന്നു പൃഥ്വിരാജിനൊപ്പമുള്ള ആഗസ്റ്റ് സിനിമാസിന്റെ മറ്റു സാരഥികള്‍. പൃഥ്വിരാജ് ആഗസ്റ്റ് സിനിമാസ് വിട്ടെങ്കിലും മലയാള സിനിമയില്‍ സജീവമായി തന്നെ ഈ നിര്‍മ്മാണ കമ്പനി നിലനില്‍ക്കുന്നുണ്ട്, എന്നാല്‍ മാറ്റൊരു വാര്‍ത്ത എന്തെന്നാല്‍ ആഗസ്റ്റ് സിനിമാസ് യുവ താരം ടോവിനോയേയും അദ്ദേഹത്തിന്റെ ആരാധകരെയും തോമസിനെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘തീവണ്ടി’. ടോവിനോ നായകനാകുന്ന ചിത്രം ചെയിന്‍ സ്മോക്കറായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിയതായി ആഗസ്റ്റ് സിനിമാസ് അറിയിച്ചിരിക്കുകയാണ്, മേയ് ആദ്യവാരം റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം ഇത് മൂന്നാം തവണയാണ് മാറ്റിവെയ്ക്കുന്നത്.
ചിത്രത്തിന്റെ റിലീസ് നീട്ടിയ വിവരം ആഗസ്റ്റ് സിനിമാസ് തന്നെ നേരെത്തെ അറിയിച്ചില്ലെന്ന പരാതിയുമായി ടോവിനോ രംഗത്തെത്തി. റിലീസ് മാറ്റിയ വിവരം ടോവിനോയെ അറിയിക്കാന്‍ കഴിയാത്തതില്‍ ആഗസ്റ്റ് സിനിമാസ് ക്ഷമ ചോദിച്ചു പോസ്റ്റിട്ടിരുന്നു , ഇത് പങ്കുവെച്ചു കൊണ്ടായിരുന്നു ടോവിനോയുടെ പ്രതികരണം. റിലീസ് മാറ്റിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും, തീരുമാനത്തില്‍ ഓഗസ്റ്റ് സിനിമാസിനോട് നന്ദിയുണ്ടെന്നും ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments