നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ നടന് പൃഥ്വിരാജാണ് കൂടുതല്‍ സ്വാധീനം ചെലുത്തിയതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, ദിലീപിനെ നീക്കാന്‍ തന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമില്ലായിരുന്നുവെന്ന് പൃഥ്വിരാജ് പ്രതികരിച്ചു. അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു അതെന്നും പൃഥ്വിരാജ് പറഞ്ഞു.
ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് അമ്മയുടെ മീറ്റിങില്‍ പങ്കെടുക്കാതിരുന്നതെന്നും പറയേണ്ട കാര്യങ്ങള്‍ എവിടെയും പറയാന്‍ മടി കാണിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ദിലീപുമായി സിനിമ ചെയ്യാന്‍ തന്നെ ആരും ഇത് വരെ ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെയൊരു അവസരം ലഭിച്ചാല്‍ ആലോചിച്ചു തീരുമാനിക്കുമെന്ന് പൃഥ്വിരാജ് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
രമ്യയെയും, ഗീതുവിനെയും, ഭാവനയെയും റിമയെയും നന്നായി മനസ്സിലാക്കിയ ആളാണ് താനെന്നും രാജിവെച്ച അവരുടെ തീരുമാനം ധീരമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments