
താരസംഘനയായ അമ്മയില്‍ താന്‍ സജീവമല്ലെന്ന് നടന്‍ സുരേഷ് ഗോപി. അമ്മയില്‍ താന്‍ സജീവമല്ലാതിരുന്നതിന്റെ കാരണം എന്ത് കൊണ്ട് ആരും അന്വേഷിച്ചില്ല എന്നും സുരേഷ് ഗോപി ചോദിക്കുന്നു, എന്റെ ജോലി ജനങ്ങളെ സേവിക്കുക എന്നതാണ് ഞാന്‍ അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി.
താരസംഘടനയായ അമ്മയില്‍ നിന്ന് ചില താരങ്ങള്‍ വിട്ടു നില്‍ക്കാറുണ്ട്, അതില്‍ ഒരാളാണ് സുരേഷ് ഗോപി, തന്റെ നിലപാട് എവിടെയും ഉറക്കെ വിളിച്ചു പറയുന്ന ധീരനായ വ്യക്തിയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി. അമ്മയില്‍ നിന്നുള്ള നടിമാരുടെ കൂട്ട രാജിയെക്കുറിച്ച് സുരേഷ് ഗോപി പ്രതികരണം നടത്തിയില്ലെങ്കിലും വരും നാളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയേക്കും.
Post Your Comments