നിവിന്‍ പോളിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ നടനാണ് അരിസ്റ്റോ സുരേഷ്. മുത്തേ പോന്നേ പിണങ്ങല്ലേ എന്ന ഗാനം അറിയാത്ത മലയാളികള്‍ ഇല്ല എന്ന് തന്നെ പറയാം. മുന്‍ നിരയിലെ പല്ലില്ലാത്ത മോണ കാട്ടിയുള്ള അദ്ദേഹത്തിന്റെ ചിരിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്.
പ്രമുഖ മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി കൂടിയാണ് ഇപ്പോള്‍ അരിസ്റ്റോ സുരേഷ്. ഷോ സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പുള്ള അഭിമുഖത്തിലാണ് തന്റെ മുന്‍ നിരയിലെ പല്ലുകള്‍ നഷ്ടമായ കഥ അരിസ്റ്റോ സുരേഷ് പറയുന്നത്. ന്യൂ തിയേറ്ററിനടുത്തുള്ള പാലത്തിലൂടെ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു . അല്പം മദ്യപിച്ചാണ് വണ്ടിയോടിച്ചിരുന്നത്. ഓടിക്കുന്നതിനിടെ വണ്ടിയുടെ സ്പീഡ് എത്രയാണെന്ന് നോക്കിയതായിരുന്നു ഞാന്‍.
നിയന്ത്രണം നഷ്ടമായി മുഖമിടിച്ച് വീണ് പല്ലുകള്‍ നഷ്ടമാകുകയുമായിരുന്നു. ചെറുപ്പം മുതലേ ഉള്ളില്‍ സിനിമാ മോഹം ഉണ്ടായിരുന്നുവെന്നും തിയേറ്ററില്‍ ഇരുന്ന് കണ്ട സിനിമകള്‍ ഒരു സംവിധായകനാകണം എന്ന ആഗ്രഹം ഉള്ളില്‍ സൃഷ്ടിച്ചിരുന്നുവെന്നും സുരേഷ് പറയുന്നു.
Post Your Comments