ബിഗ് ബോസിലൂടെ തന്റെ ആദ്യാനുരാഗത്തെക്കുറിച്ച്
വെളിപ്പെടുത്തി നടി ശ്വേത മേനോന്. കുട്ടിക്കാലത്ത് ചിത്രഗീതം കാണുമ്പോള്‍ ആ സിനിമകളിലെ നായികയായി താന്‍ സ്വയം മാറാറുണ്ടെന്ന് ശ്വേത വെളിപ്പെടുത്തുന്നു, ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് മമ്മൂട്ടിയോട് പ്രണയം തോന്നിയതായും ശ്വേത പങ്കുവെച്ചു.
ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികളും തങ്ങളുടെ ആദ്യ അനുരാഗത്തെക്കുറിച്ച് വാചാലരായി. ജോമോന് സംവിധാനം ചെയ്ത് ‘അനശ്വരം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ശ്വേത മേനോന് മലയാള സിനിമയില്‍ അരങ്ങേറുന്നത്.
Post Your Comments