ഐശ്വര്യ റായ്ക്കും സല്മാന് ഖാനുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് വിവേക് ഒബ്രോയ് രംഗത്ത്. കമ്പനി എന്ന ചിത്രതിലൂടെയുള്ള വിവേകിന്റെ തുടക്കം നന്നായിരുന്നിട്ടും പിന്നീടു കരിയറില്‍ വലിയൊരു ഉയര്‍ച്ച വിവേകിന് ഉണ്ടായിട്ടില്ല അതിന്റെ പ്രധാന കാരണം ഐശ്വര്യ റായിയും, മുന്‍ കാമുകന് സല്മാന് ഖാനുമാണെന്നാണ് വിവേക് പറയുന്നത്.
സല്മാന് ഖാനുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമായിരുന്നു വിവേക് ഒബ്രായ് ഐശ്വര്യയുമായി അടുത്തത്. പ്രണയത്തിനിടെ സിനിമയോടുള്ള താല്പര്യം കുറഞ്ഞു, മറു ഭാഗത്ത് പ്രണയത്തില്‍ നിന്നും പിന്മാറമെന്ന് സല്മാന് ഖാന്റെ ഭീഷണിയും അത് താന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതോടെ ഐശ്വര്യ എന്നെ ഉപേക്ഷിച്ചു പോയി, ആ ദുഖത്തില്‍ നിന്നു കരകയറാന്‍ കഴിഞ്ഞില്ല, സല്‍മാന്റെ ഭീഷണി കാരണം പല നല്ല സിനിമകളും വേണ്ടെന്ന് വെച്ചു. ചെയ്ത സിനിമകള്‍ പരാജയപ്പെട്ടതോടെ എല്ലാത്തില്‍ നിന്നും ഒതുങ്ങി മാറി നില്‍ക്കുകയായിരുന്നു, വിവേക് ഒബ്രോയ് വ്യക്തമാക്കി.
Post Your Comments