CinemaLatest NewsMollywood

നടിമാരുടെ രാജിയുടെ കാരണത്തെ വ്യക്തമാക്കി സജിത മഠത്തിൽ

താര സംഘടനയായ അമ്മയിൽ നിന്നും നാല് നടിമാർ രാജി വച്ചു. നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി, രമ്യ, റിമ, ഗീതു തുടങ്ങിയ താരങ്ങൾ രാജിവച്ചത്. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാകുമ്പോൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കാനാണ് അംഗങ്ങളുടെ രാജിയെന്ന് നടി സജിത മഠത്തിൽ പ്രതികരിച്ചു. പോരാട്ടം തുടരുമെന്നും നീതി ലഭിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു.

read also: നടിമാരുടെ രാജിയ്ക്ക് പിന്നാലെ മഞ്ജുവാര്യർ വനിതാ സംഘടന വിടുന്നു ?

നടി സജിതയുടെ വാക്കുകൾ ഇങ്ങനെ … ”അമ്മയുടെ നിർവാഹകസമിതിയിൽ ഉണ്ടായിട്ടും ഒന്ന് ശബ്ദം ഉയർത്താൻപോലും സാധിക്കാത്ത അവസ്ഥയുണ്ടെന്ന് അറിയുന്നവരാണ് രമ്യയും ഗീതു മോഹൻദാസും. വനിതാ സംഘടനയിലെ ആറോ ഏഴോ അംഗങ്ങളല്ലല്ലോ ഈ വിഷയത്തിൽ പോരാടേണ്ടത്. അമ്മയിൽ തന്നെ രാഷ്ട്രീയരംഗത്ത് എംപിയും എംഎല്‍എയും അടക്കമുള്ള ശക്തന്മാർ പ്രവർത്തിക്കുന്നുണ്ടല്ലോ? അവർക്കൊന്നും വാ ഇല്ലേ, ഇത് അവളോടൊപ്പം നിൽക്കുക എന്നതിന്റെ തീരുമാനത്തോടുള്ള ഭാഗമായി ചെയ്യുന്ന കാര്യമാണ്’.

shortlink

Related Articles

Post Your Comments


Back to top button