താര സംഘടനയായ അമ്മയിൽ നിന്നും നാല് നടിമാർ രാജി വച്ചു. നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി, രമ്യ, റിമ, ഗീതു തുടങ്ങിയ താരങ്ങൾ രാജിവച്ചത്. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാകുമ്പോൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കാനാണ് അംഗങ്ങളുടെ രാജിയെന്ന് നടി സജിത മഠത്തിൽ പ്രതികരിച്ചു. പോരാട്ടം തുടരുമെന്നും നീതി ലഭിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു.
read also: നടിമാരുടെ രാജിയ്ക്ക് പിന്നാലെ മഞ്ജുവാര്യർ വനിതാ സംഘടന വിടുന്നു ?
നടി സജിതയുടെ വാക്കുകൾ ഇങ്ങനെ … ”അമ്മയുടെ നിർവാഹകസമിതിയിൽ ഉണ്ടായിട്ടും ഒന്ന് ശബ്ദം ഉയർത്താൻപോലും സാധിക്കാത്ത അവസ്ഥയുണ്ടെന്ന് അറിയുന്നവരാണ് രമ്യയും ഗീതു മോഹൻദാസും. വനിതാ സംഘടനയിലെ ആറോ ഏഴോ അംഗങ്ങളല്ലല്ലോ ഈ വിഷയത്തിൽ പോരാടേണ്ടത്. അമ്മയിൽ തന്നെ രാഷ്ട്രീയരംഗത്ത് എംപിയും എംഎല്‍എയും അടക്കമുള്ള ശക്തന്മാർ പ്രവർത്തിക്കുന്നുണ്ടല്ലോ? അവർക്കൊന്നും വാ ഇല്ലേ, ഇത് അവളോടൊപ്പം നിൽക്കുക എന്നതിന്റെ തീരുമാനത്തോടുള്ള ഭാഗമായി ചെയ്യുന്ന കാര്യമാണ്’.
Post Your Comments