CinemaFilm ArticlesGeneralMollywoodNEWS

നീലകണ്‌ഠനെ നിഗ്രഹിച്ചു, ശേഖരന് ജീവിതവും; വില്ലന്മാരെ വക വരുത്താത്ത രഞ്ജിത്ത് ശൈലി!

സിനിമകളില്‍ എന്തെങ്കിലും സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു വയ്ക്കുക എന്നത് സംവിധായകനും , തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ പ്രത്യേകതയാണ്. സമ്മര്‍ ഇന്‍ ബത്ലേഹമിലെ രവി ശങ്കറിന് പാഴ്സലായി പൂച്ചയെ അയച്ചു കൊടുക്കുന്ന ‘മുറപ്പെണ്ണ്‍’ ആരെന്ന ചോദ്യത്തിനു ഇന്നും നമുക്ക് ഉത്തരം ലഭിച്ചിട്ടില്ല. സിനിമ അതിന്റെ അവസാന ട്രാക്കില്‍ എത്തുമ്പോഴും ആ സസ്പന്‍സ് പൊളിക്കാതെയാണ് രഞ്ജിത്ത് ബത്ലേഹമിലെ കഥ പറഞ്ഞവസാനിപ്പിക്കുന്നത്. അത് പോലെ ഒട്ടേറെ സര്‍പ്രൈസ് തന്റെ ചിത്രങ്ങളില്‍ സൂക്ഷിക്കാറുള്ള രഞ്ജിത്ത് മറ്റൊരു കാര്യത്തിലും തന്റെ നിലപാട് തെറ്റിക്കാറില്ല.

നായകന്മാര്‍ വില്ലന്മാരെ നിഗ്രഹിക്കത്തെ വെറുതെ വിടുന്ന മറ്റൊരു പ്രത്യേകതയും രഞ്ജിത്ത് ചിത്രങ്ങല്‍ക്കുണ്ട്. പ്രതിനായകനെ വകവരുത്തി ജയിലില്‍ പോകുന്ന നായകന്‍റെ കഥ പലയാവര്‍ത്തി മലയാള സിനിമ പറഞ്ഞു പോയത് കൊണ്ടാവണം രഞ്ജിത്ത് നായകന് സ്വസ്ഥമായ ജീവിതം നല്‍കി സിനിമ അവസാനിപ്പിക്കുന്നത്. രഞ്ജിത്തിന്റെ ഭൂരിപക്ഷ ചിത്രങ്ങളും ശുഭാന്ത്യത്തോടെയാണ് പര്യവസാനിക്കുന്നത്. തന്റെ സിനിമകളിലെ വില്ലന്മാര്‍ക്കെല്ലാം മോചനം നല്‍കാറുള്ള രഞ്ജിത്ത് മണപ്പള്ളി പവിത്രനെയും, അറയ്ക്കല്‍ മാധവനുണ്ണിയെയും പട്ടേരി ശിവരാമനും ഇന്നും അവശേഷിപ്പിക്കുന്നു.

മംഗലശ്ശേരി നീലകണ്ഠനെ മുണ്ടയ്ക്കലെ ചള്ള് ചെക്കന്‍ വകവരുത്തിയിട്ടും ശേഖരനെ കാര്‍ത്തികേയന്‍ വെറുതെ വിട്ട ചരിത്രമാണ് രാവണപ്രഭു എന്ന ചിത്രത്തിന് പറയാനുള്ളത്.

കഴുത്ത് എടുക്കേണ്ടതിനു പകരം കൈ എടുക്കുന്ന നീലകണ്ഠന്‍ ശേഖരന് പുതിയ ജീവിതം ദാനം നല്‍കുന്നതാണ് ദേവാസുരത്തിന്‍റെ ക്ലൈമാക്സ്. യൂസഫ്‌ ഷാ എന്ന ഉസ്താദിലെ വില്ലനെ പരമേശ്വരന്‍ താക്കീത് നല്‍കി വെറുതെ വിട്ടപ്പോഴും. ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന് ജഗന്നാഥന്‍ വധശിക്ഷ നല്‍കാതിരുന്നിട്ടും പ്രേക്ഷകര്‍ ആ സിനികളുടെ ക്ലൈമാക്സിനെ നെഞ്ചോട്‌ ചേര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button