മുന്‍ഭാര്യക്ക് വിവാഹശംസയുമായി തെലുങ്ക് സൂപ്പര്‍ താരം പവന് കല്യാണ്‍. പവന് കല്യാണിന്റെ രണ്ടാമത്തെ ഭാര്യ രേണുവാണ് പുതു ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്നത്. താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം രേണു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്, ഇതിന്റെ പാശ്ചാത്തലത്തിലായിരുന്നു രേണുവിനു വിവാഹശംസയുമായി പവന് കല്യാണ്‍ രംഗത്തെത്തിയത്.
ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന രേണുവിന് ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍ നേരുന്നു- പവന് കല്യാണ്‍ കുറിച്ചു. 2009ലാണ് രേണുവും പവന് കല്യാണും വിവാഹിതരായത്. മൂന്നു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം 2012-ല്‍ വേര്‍പിരിഞ്ഞു.
Post Your Comments