ബാലതാരമായി സിനിമയിൽ എത്തുകയും ഇപ്പോൾ തെന്നിന്ത്യൻ താരറാണിയായി മാറുകയും ചെയ്ത നടിയാണ് കീർത്തി സുരേഷ്. നടി സാവിത്രിയുടെ ജീവിതം ആവിഷ്കരിച്ച മഹാനടിയിലൂടെ അഭിനന്ദനങൾ ഏറ്റുവാങ്ങിയ നടി തെലുങ്കു ചിത്രങ്ങളിൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് തുറന്നു പറയുന്നു.
തെലുങ്ക് സൂപ്പർതാര ചിത്രങ്ങളിൽ അഭിനയിക്കാൻ കീർത്തിയ്ക്ക് താത്പര്യമില്ല. തെലുങ്ക് സിനിമാ മേഖലയിൽ നടിമാരുടെ ശരീര സൗന്ദര്യത്തിനാണ് പ്രാധാന്യം. നായകന്മാരോടൊപ്പം അടിപ്പാടുന്ന നടിമാരെയാണ് തെലുങ്ക് സിനിമകളിൽ കാണുന്നത്. അതിനുമപ്പുറം മികച്ച വേഷങ്ങൾ സൂപ്പർ താര ചിത്രങ്ങളിൽ നായികമാർക്ക് ഉണ്ടാകുന്നില്ലെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി
ചിയാൻ വിക്രം നായകനാകുന്ന സാമി 2 വിന്റെ തിരക്കിലാണ് കീർത്തി.
Post Your Comments