CinemaGeneralKollywoodLatest NewsNEWS

ഞാനൊരു മോശക്കാരനാണെന്ന് ആരോ രജനിയെ തെറ്റിദ്ധരിപ്പിച്ചു; ഗൗതം മേനോന്‍ വെളിപ്പെടുത്തുന്നു

വിക്രം നായകനാകുന്ന ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരം റിലീസിന് തയ്യാറെടുക്കുകയാണ്. ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് നടൻ വിക്രമിനെ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ.

ചിത്രത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയ സമയത്ത് തന്നെ രജനി കാന്തിനെ നായകനാക്കി ഒരുക്കണമെന്നാണ് ആഗ്രഹിച്ചത്. അതിനായി കലൈപ്പുലി താണുവിനോട് ഇക്കാര്യം സംസാരിക്കാൻ ഏർപ്പാട് ആക്കുകയും ചെയ്തു. അതുകഴിഞ്ഞു ഒരു ദിവസം തങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് രജനിയെ പോയി കണ്ടു കഥ പറയുകയും ചെയ്തു. തീര്‍ച്ചയായും ഞാന്‍ ഈ ചിത്രം ചെയ്യുമെന്നായിരുന്നു രജനിയുടെ പ്രതികരണം. എന്നാൽ സംഭവിച്ചത് മറ്റൊന്നാണെന്നു ഗൗതം മേനോൻ ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു.

ഗൗതത്തിന്റെ വാക്കുകൾ ഇങ്ങനെ… ”ചിത്രത്തിനായി രജനിയെ സമീപിച്ചതും അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചതും | അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടൊ പറയരുതെന്നും അത് ദോഷം ചെയ്യുമെന്നും താണു എന്നെ ഉപദേശിച്ചു. അതുകൊണ്ടു തന്നെ ഈ വിവരം ഞാനാരെയും അറിയിച്ചില്ല. പക്ഷേ വൈകുന്നേരമായപ്പോള്‍ താണുവിന്റെ കോള്‍ വന്നു. അദ്ദേഹം പറഞ്ഞു ആരോ താങ്കളെക്കുറിച്ച്‌ വളരെ മോശമായി രജനിയോട് സംസാരിച്ചെന്നും അതിനാല്‍ അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. ജീവിതത്തില്‍ ദുഖിച്ച ഒരു സമയമുണ്ടായിട്ടില്ല. ഒരു തെറ്റും ചെയ്യാതെ തന്നെ എന്റെ സിനിമയില്‍ നി്ന്ന് അദ്ദേഹം പിന്മാറിയതിന്റെ വേദന ഇന്നുമുണ്ട്.”

ഹോളിവുഡിലെ ബോണ്‍സീരിസ് ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്യുന്ന ഈ ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ലൈക പ്രൊഡക്ഷന്‍സും നിര്‍മാണത്തില്‍ പങ്കാളികളാണ്

 

shortlink

Related Articles

Post Your Comments


Back to top button