
നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ള നാലോളം നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തുമ്പോള്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വസ്തുതപരമായ തെറ്റ് ചൂണ്ടി കാണിക്കുകയാണ് നടന് മഹേഷ്.
ദിലീപ് ആക്രമിക്കപ്പെട്ട നടിയുടെ സിനിമയിലെ അവസരം നഷ്ടപ്പെടുത്തി എന്ന് പറയുന്ന പരാതി നടി അമ്മയില്‍ ഉന്നയിച്ചിട്ടില്ലെന്നും ഫേസ്ബുക്കിലൂടെ മാത്രം വിളിച്ചു പറയേണ്ട സംഗതിയല്ല ഇതെന്നും മഹേഷ് കുറ്റപ്പെടുത്തി. വനിതാ കൂട്ടായ്മയെ പരിഹസിച്ച് തങ്ങള്‍ ഒരു സ്കിറ്റും ചെയ്തിട്ടില്ല. അവര്‍ക്ക് എതിരാണ് ആ സ്കിറ്റ് എന്ന് എങ്ങനെ പറയാനാകുമെന്നും അതിനു തെളിവുണ്ടോയെന്നും മഹേഷ് ചോദിക്കുന്നു.
ആത്മാഭിമാനത്തിന്റെ പേരിലാണ് തന്റെ രാജിയെന്ന റിമയുടെ വാക്കുകള്‍ സത്യസന്ധമല്ലെന്നും മഹേഷ് തുറന്നടിച്ചു.
Post Your Comments