മോഹൻലാൽ താര സംഘടനയുടെ അധ്യക്ഷ പദവി ഏറ്റെടുത്തതിനു പിന്നാലെ അമ്മ വിവാദങ്ങളിലേക്ക്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ ‘അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം. ഇതിനെ തുടർന്ന് നാല് നടിമാർ അമ്മയിൽ നിന്നും രാജി വച്ചു. ‘അമ്മ’ തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണം ശക്തമാകുകയാണ്. 2010ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ സംഘടന നടപടിയെടുത്തില്ലെന്ന് കത്തില്‍ തിലകന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ‘അമ്മ’ മൗനം പാലിച്ചു. ജനാധിപത്യ മര്യാദ ലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് ‘അമ്മ’. ഏകപക്ഷീയമായാണ് തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്റെ വിശദീകരണം പോലും കേള്‍ക്കാന്‍ തയ്യാറായില്ല. ദിലീപിനോട് സംഘടന കാണിച്ച പരിഗണന തിലകന് ലഭിച്ചില്ലെന്ന് മകള്‍ സോണിയ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments